വൈക്കം: മത്സ്യതൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ടൗണിൽ പ്രകടനവും ബോട്ട് ജെട്ടി മൈതാനത്ത് പൊതുസമ്മേളനവും നടത്തി.
ജില്ലാ പ്രസിഡന്റ് പി. വി. പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. കെ. രമേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി. പി. എം ഏരിയ സെക്രട്ടറി കെ. അരുണൻ, നഗരസഭാ ചെയർമാൻ പി. ശശിധരൻ, കെ. എൻ. നടേശൻ, ഇ. ആർ. അശോകൻ, സി. പി. ചിന്നമ്മ, ടി. കെ. പീതാംബരൻ, പി. ഹരിദാസ്, രേഖാ സുഗുണൻ, സുനിത ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.