ഏന്തയാർ: കൊടുങ്ങ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മകരവിശാഖ മഹോത്സവം 14ന് കൊടിയേറി 20ന് ആറാട്ടോടെ സമാപിക്കും. കുമരകം എം.എൻ. ഗോപാലൻ തന്ത്രി, പി.എസ്. പ്രസാദ് ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഉത്സവദിവസങ്ങളിൽ ഗണപതിഹോമം, പുരാണപാരായണം, അന്നദാനം, പന്തീരടിപൂജ, കലശപൂജ, കലശാഭിഷേകം, കൃഷിഭോഗലേലം, ദീപാരാധന തുടങ്ങിയ ചടങ്ങുകൾ നടക്കും.
ഒന്നാം ഉത്സവദിവസം വൈകിട്ട് മ്ലാക്കര ശ്രീദുർഗാദേവി ക്ഷേത്രത്തിൽ നിന്ന് കൊടിയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും, ഞർക്കാട് ഗുരുമന്ദിരത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും ആരംഭിക്കും. വൈകിട്ട് 7ന് കൊടിയേറ്റ്, രാത്രി 8ന് ഭരതനാട്യം, 8.30ന് അറിവിലേക്ക് ഒരു ചുവട് ദൃശ്യാവിഷ്കാരം, 15ന് രാവിലെ 9.30ന് പൊങ്കാല, 11.30ന് പൊങ്കാല സമർപ്പണം, 12ന് കലശാഭിഷേകം, ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7.30ന് നൃത്തം, 8.30ന് വില്ലടിച്ചാൻപാട്ട്, 16ന് വൈകിട്ട് 7ന് സർവൈശ്വര്യപൂജ, രാത്രി 9ന് തിരുവാതിര, 9.30ന് കലാസന്ധ്യ, 17ന് വൈകിട്ട് 7ന് പുഷ്പാഭിഷേകം, 9ന് ഈശ്വരനാമഘോഷം, 18ന് രാവിലെ 8ന് കലശപൂജ, വൈകിട്ട് 7ന് തായമ്പക, 7.30ന് ഹിഡുംബൻപൂജ, രാത്രി 8.30ന് ബാലെ, 19ന് രാവിലെ 9ന് ഏന്തയാർ ശ്രി ചെല്ലിയമ്മാൾ കോവിലിൽ നിന്ന് കാവടിഘോഷയാത്ര, വൈകിട്ട് 6.45ന് താലപ്പൊലി ഘോഷയാത്ര, രാത്രി 10ന് നൃത്തം, 20ന് രാവിലെ 8.45ന് ആറാട്ട്പുറപ്പാട്, 9.30ന് ആറാട്ട്, 11 ന് വലിയകാണിക്ക, 11.30ന് കൊടിയിറക്ക്, ഉച്ചക്ക് 1ന് ആറാട്ട് സദ്യ.