അടിമാലി: പൗരത്വ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ .നേതൃത്വത്തിൽ ലോങ്ങ് മാർച്ച് നടത്തി.ഇരുമ്പുപാലത്തു നിന്നും ആരംഭിച്ച മാർച്ച് അടിമാലിയിൽ സമാപിച്ചു. . കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ. മണി മാർച്ച് ഉദ്ഘാടനം ചെയ്തു.അടിമാലി ടൗൺ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് താഹീർ ഹുദവി ഇരുമ്പുപാലത്ത് മാർച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു.ജോർജ് തോമസ്, പി.വി.സ്‌ക്കറിയ, ഇൻഫന്റ് തോമസ്
കെ.എസ്.സിയാദ്, സി.എസ്. നാസർ തുടങ്ങിയവർ മാർച്ചിന് നേത്യത്വം നൽകി. വൈകുനേരം നാല് മണിയോടെ ആരംഭിച്ചു റാലി ആറ് മണിക്ക് അടിമാലിയിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളം യു.ഡി.എഫ്. ജില്ലാ ചെയർമാൻ എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ,റോയി.കെ. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.