ചങ്ങനാശേരി: ജനദ്രോഹ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരങ്ങളെ അടിച്ചമർത്താനുള്ള പൊലീസ് ശ്രമം ഹീനമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ തെങ്ങണയിൽ നിന്ന് രാമങ്കരിയിലേക്ക് നടത്തിയ ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി, എം.എൽ.എ മാരയ കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.എഫ് തോമസ്സ്, പി സി വിഷ്ണുനാഥ്, ലതിക സുഭാഷ്, ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു, ജോസി സെബാസ്റ്റ്യൻ, പി.എസ് രഘുറാം, പി.എച്ച് നാസർ, രാജീവ് മേച്ചേരി, പി.എൻ നിഷാദ്, ആന്റണി കുന്നുംപുറം, എംഡി ദേവരാജൻ ,സുധാ കുര്യൻ, തോമസ് അക്കര, രാഖി കലേഷ്,പി.എച്ച് ഷാജഹാൻ, പി.എം ഷെഫിക്ക്, ജിൻസൺ മാത്യൂസ്, സോബിച്ചൻ കണ്ണംമ്പള്ളി, ഡെന്നീസ് ജോസഫ് ബാബു കുര്യത്ര ,ബിജു പുല്ലുകാട്, എ.ജി സനൽ കുമാർ, പി സി വർഗ്ഗിസ്, ബിജു കമ്പോളത്ത് പറമ്പിൽ ,സിയാദ് അബ്ദുൾ റഹ്മാൻ, ബാബു തോമസ് എന്നിവർ പങ്കെടുത്തു.