പാലാ: പെരുവനം കുട്ടൻ മാരാരും സംഘവും തീർത്ത അവിസ്മരണീയ മേള വിസ്മയവും പൂരക്കാഴ്ചകളും സമ്മാനിച്ച് പത്ത് നാൾനീണ്ട ളാലത്തുത്സവം സമാപിച്ചു.തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി, ഹരികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി നാരായണൻ ഭട്ടതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഉത്സവചടങ്ങുകളും ചെത്തിമറ്റം തൃക്കയിൽ കാവിൽ ആറാട്ടും നടന്നു. തിരിച്ചെഴുന്നള്ളത്തിന് ചെത്തിമറ്റം ളാലം പാലം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ആഘോഷങ്ങൾക്ക് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ പരമേശ്വരൻ നായർ പുത്തൂർ, നാരായണൻകുട്ടി അരുൺ നിവാസ്, അഡ്വ.രാജേഷ് പല്ലാട്ട്, ദേവസ്വം അസി.കമ്മീഷണർ എച്ച്.കൃഷ്ണകുമാർ, സബ് ഗ്രൂപ്പ് ഓഫീസർ വി.കെ.അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.