sndp-jpg

തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി. യോഗം കെ. ആർ. നാരായണൻ സ്മാരക യുണിയന്റെ നേതൃത്വ സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഈ. ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ജനുവരി 23നു യൂണിയൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാൻ എത്തുന്ന യോഗം ജനറൽ സെക്രട്ടറിക്ക് സമുചിതമായ സ്വീകരണം നൽകുന്നതിനും ഘോഷ യാത്രയ്ക്കും സ്വീകരണത്തിനും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു. യൂണിയന് കീഴിലുള്ള ശാഖകളിൽ നിന്നുള്ള പ്രസിഡന്റ്‌മാർ, വൈസ് പ്രെസിഡന്റുമാർ, സെക്രട്ടറിമാർ യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, വനിതാ സംഘം സെക്രട്ടറി സുലഭ സജീവ്, കെ. എസ്. അജേഷ്‌കുമാർ, യു. എസ്. പ്രസന്നൻ, പി. കെ. ജയകുമാർ, രഞ്ജിത്ത് മഠത്തിൽ, അച്ചു ഗോപി, വി. കെ. രഘുവരൻ, വിനോദ് കൈപ്പട്ടൂർ, അയ്യപ്പൻ, അഡ്വക്കേറ്റ് പി. വി. സുരേന്ദ്രൻ, മുരളീധരൻ, വിജയൻ പാറയിൽ, അനിമോൻ, സത്യൻ എന്നിവർ പ്രസംഗിച്ചു.