cms

കോട്ടയം: സി.എം.എസ്. കോളേജിൽ ആഘോഷമായി മലയാളോത്സവം. മലയാളവിഭാഗം സംഘടിപ്പിക്കുന്ന മാമാങ്കം എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ വിവിധ മത്സരങ്ങൾ, പ്രദർശനം വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ സംവാദം, രചനാ അവതരണ മത്സരങ്ങൾ നാടൻ പാട്ടുമത്സരം തെരുവുനാടകമത്സരം എന്നിവ അരങ്ങേറി. വ്യാഴാഴ്ച ആരംഭിച്ച മലയാളോത്സവം കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ്മയാണ് ഉദ്ഘാടനം ചെയ്തത്. ഇന്നുരാവിലെ 10 മുതൽ സി.എം.എസ്. കോളേജ് മലയാളവിഭാഗം അവതരിപ്പിക്കുന്ന കലാപാരിപാടികൾ. ഉച്ചകഴിഞ്ഞ് 2 മുതൽ മുടിയേറ്റ് അരങ്ങും ആസ്വാദനവും പ്രഭാഷണവും എന്ന വിഷയത്തിൽ ഡോ: ബിന്ദു പാഴൂരിന്റെ പ്രഭാഷണം. 3 ന് നാടൻ പാട്ട്. 4.30ന് ഫോക്‌ലോർ അക്കാഡമിയുടെ സഹകരണത്തോടെ പാഴൂർ ഗുരുകുലം നടത്തുന്ന മുടിയേറ്റ്. പരിപാടികൾക്ക് മലയാളവിഭാഗം അദ്ധ്യക്ഷ മിനിമറിയം സഖറിയ, സരിത സാം, ശാന്തിനി തോമസ്, ജെന്നി സാറാപോൾ എന്നിവർ നേതൃത്വം നൽകി.