രാമപുരം: പാലാ - തൊടുപുഴ റോഡിൽ മാനത്തൂർ കവലയ്ക്ക് സമീപം പാലായിൽ നിന്നും കുറിഞ്ഞിയിലേയ്ക്ക് പോവുകയായിരുന്ന ബൈക്ക് ഇടിച്ച് വൃദ്ധൻ മരിച്ചു. ഇന്നലെ വൈകിട്ട് 7.50 നാണ് അപകടം നടന്നത്. പിഴക് ബംഗ്ലാംകുന്ന് മുളന്തറയിൽ കൃഷ്ണൻ നായർ (80) ആണ് മരണമടഞ്ഞത്. അപകടം നടന്നയുടൻ നാട്ടുകാർ പാലാ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സംസ്‌കാരം പിന്നീട്.