ചങ്ങനാശേരി : സൗജന്യ ഡയാലിസിസ് സെന്റർ ചങ്ങനാശേരിയിൽ പ്രവർത്തനം ആരംഭിച്ചു. ചങ്ങനാശേരി നഗരസഭ മുൻ ചെയർമാനായിരുന്ന പി.പി ജോസിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ 26ാം ചരമവാർഷിക ദിനത്തിൽ ചങ്ങനാശേരി ഫേസ്ബുക്ക് ജംഗ്ഷൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സെന്ററിന് തുടക്കം കുറിച്ചിരിക്കുന്നത്. ചങ്ങനാശേരി ഡിവൈ.എസ്.പി ഓഫീസിന് എതിർവശം പുല്ലുക്കാട്ട് ബിൽഡിംഗിലാണ് സെന്റർ പ്രവർത്തിക്കുന്നത്. നെഫ്രോളജിസ്റ്റ് ഡോ.സതീഷ് ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ഡയാലിസിസ് നടത്തുന്നത്. കിഡ്‌നി ഫെഡറേഷൻ ഒഫ് ഇന്ത്യ സ്ഥാപകൻ ഫാ.ഡേവിസ് ചിറമേൽ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.എസ്.ജി. ബിജു അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ചാഞ്ഞോടി കെ.എൽ.എം താബോർ സ്വാശ്രയസംഘം 50 ഡയാലിസിസ് കിറ്റുകൾ സൗജന്യമായി നൽകി. ചങ്ങനാശേരി ജംഗ്ഷൻ അംഗം സതീഷ് പുതിയ ഡയാലിസിസ് മെഷീൻ നൽകുമെന്നും പ്രഖ്യാപിച്ചു. നിയമസഭാ ജീവതത്തിൽ 40 വർഷം പൂർത്തിയാക്കിയ സി.എഫ് തോമസ് എം.എൽ.എയെ ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ ഡോ.എസ്.ജി ബിജു അദ്ധ്യക്ഷത വഹിച്ചു. മീഡിയ വില്ലേജ് ഡയറക്ടർ ഫാ. ആന്റണി ഏത്തക്കാട്ട്, സണ്ണി തോമസ് ഇടിമണ്ണിക്കൽ, മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ.ഇ.എ സജികുമാർ, അനിലാ രാജേഷ് കുമാർ, ഡി.സിസി മെമ്പർ രാജീവ് മേച്ചേരി, ബിജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടി ബി.ആർ മഞ്ജിഷ്, പുതൂർപ്പള്ളി ജമാഅത്ത് വൈസ് പ്രസിഡന്റ് സാജിദ് ആലയിൽ, പി.പി ജോസിന്റെ മകൻ റോയ് ജോസ് എന്നിവർ സംസാരിച്ചു.