ചങ്ങനാശേരി: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 29-ാമത് ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചങ്ങനാശേരി മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. ഇന്ന് രാവിലെ 10ന് സി. ഐ. ടി. യു അഖിലേന്ത്യ കൗൺസിൽ അംഗം വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. എസ്. ടി.എ ജില്ലാപ്രസിഡന്റ് കെ.എൻ. അനിൽ കുമാർ അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയർമാൻ കെ.സി. ജോസഫ് സ്വാഗതം പറയും. സി.ഐ. ടി. യു ജില്ലാ സെക്രട്ടറി എ.വി റസൽ, കെ. എസ്. ടി. എ സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ, എഫ്.എസ്. ടി. ഒ സെക്രട്ടറി വി.കെ ഉദയൻ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ എംപ്ലോയിസ് ജില്ലാ സെക്രട്ടറി രാജേഷ് മാന്നാത്ത് എന്നിവർ സംസാരിക്കും. കെ.എസ്. ടി.എ ജില്ലാസെക്രട്ടറി കെ.സാബു ഐസക്ക് നന്ദിയും പറയും.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന അധ്യാപക പ്രകടനം പൊതു സമ്മേളനം നടക്കുന്ന പെരുന്ന ബസ് സ്റ്റാൻഡിൽ സമാപിക്കും. പൊതു സമ്മേളനം ഡി. വൈ. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്യും.

12ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം തുടരും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാഘവൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി.ബി കുരുവിള, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.വി.അനീഷ് ലാൽ, ബി. ശ്രീകുമാർ, വി.കെ. ഷിബു, അനിത ബി.നായർ എന്നിവർ സംസാരിക്കും.