ചങ്ങനാശേരി: ശ്രീഗുരുഗോപിനാഥ് ട്രസ്റ്റിന്റെയും, തെങ്ങണ തത്ത്വമസി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കേരള നടനം ശില്പശാല ആരംഭിച്ചു. ഇന്ന് സമാപിക്കും. സമ്മേളനം നടൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. തത്ത്വമസി വൈസ് പ്രസിഡന്റ് അസീം പണിക്കർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, തത്ത്വമസി ജനറൽ സെക്രട്ടറി വി.കെ. ചെല്ലപ്പൻ നായർ, ഗുരുഗോപിനാഥ് ട്രസ്റ്റ് സെക്രട്ടറി സി.എൻ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജ് റിട്ട. പ്രൊഫ. നാട്യശ്രീ നന്തൻകോട് വിനയചന്ദ്രൻ ശില്പശാലയ്ക്ക് നേതൃത്വം നല്കി. ഇന്ന് തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജ് നൃത്തവിഭാഗം മുൻ മേധാവി പ്രൊഫ. ലേഖാ തങ്കച്ചി ശില്പശാലയ്ക്ക് നേതൃത്വം നല്കും. സി.എൻ വേണുഗോപാൽ സ്വാഗതവും തത്ത്വമസി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എ. രജനീഷ് നന്ദിയും പറഞ്ഞു.