ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിൽ ശാഖാ സെക്രട്ടറിമാരുടെ അടിയന്തിര കോൺഫറൻസ് 14 ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് മതുമൂല യൂണിയൻ മന്ദിര ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. എല്ലാ ശാഖാ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അറിയിച്ചു.