ജില്ലയിൽ എലിഫന്റ് സ്‌ക്വാഡ് നിർജ്ജീവം, മയക്കുവെടിവയ്‌ക്കാൻ ആളില്ല

കോട്ടയം: ഉത്സവങ്ങളിൽ കൊമ്പൻമാർ അലമ്പുണ്ടാക്കാതിരിക്കാൻ ജാഗ്രതയോടെയിരിക്കേണ്ട എലിഫന്റ് സ്‌ക്വാഡ് ജില്ലയിൽ നിർജ്ജീവം. വാടകയ്‌ക്കെടുത്ത തോക്കുണ്ടെങ്കിലും, ആനയെ മയക്കുവെടിവയ്‌ക്കാൻ പരിചയമുള്ള ഡോക്‌ടർമാരില്ലാത്തതാണ് സ്‌ക്വാഡിന്റെ പ്രവ‌ർത്തനത്തെ താളംതെറ്റിക്കുന്നത്..

അഞ്ചിലധികം ആനകൾ പങ്കെടുക്കുന്ന ഉത്സവങ്ങളിൽ എലിഫന്റ് സ്‌ക്വാഡിന്റെ സേവനം എഴുന്നള്ളത്ത് കഴിയുംവരെ ഉറപ്പാക്കണമെന്നാണ് ചട്ടം. എന്നാൽ, ഇപ്പോൾ സ്‌ക്വാഡ് അംഗങ്ങൾ ഉത്സവസ്ഥലത്തെത്തി ആനകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയ ശേഷം മടങ്ങുകയാണ് പതിവ്. നിലവിൽ ജില്ലയിലെ എലിഫന്റ് സ്‌ക്വാഡിൽ മൂന്ന് അംഗങ്ങളാണ് ഉള്ളത്. മൂന്നു പേരും മൂന്നിടത്ത് ജോലി ചെയ്യുന്ന വെറ്റിനറി ഡോക്‌ടർമാരുമാണ്. ഇവരിൽ ആനയെ വെടിവയ്‌ക്കാൻ ലൈസൻസ് ഉള്ളത് വാഴൂരിലെ ഡോ.ബിനു ഗോപിനാഥിന് മാത്രവും. എന്നാൽ ഡോ.ബിനു ഗോപിനാഥ് ഇതുവരെ ഒരു ആനയെ പോലും മയക്കുവെടിവച്ചിട്ടില്ല. ആനയിടഞ്ഞാൽ പിന്നെ ആര് വെടിവയ്ക്കുമെന്നും ഉത്തരമില്ല.രണ്ടായിരം രൂപ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ അടച്ച ശേഷമാണ് ഉത്സവ കമ്മിറ്റിക്കാർ എലിഫന്റ് സ്‌ക്വാഡിന്റെ സേവനം തേടുന്നത്.

നിലവിൽ കോട്ടയത്തെ എലിഫന്റ് സ്‌ക്വാഡിന് സ്വന്തമായി തോക്കില്ല. പത്തനംതിട്ടയിലെ എലിഫന്റ് സ്‌ക്വാഡിലെ ഡോക്‌ടർ വർഷങ്ങൾക്കു മുൻപ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നിലവിൽ പത്തനംതിട്ട സ്‌ക്വാഡിൽ ‌ഡോക്‌ടറില്ല. അതിനാൽ പത്തനംതിട്ടയിൽ നിന്നുള്ള തോക്കാണ് കോട്ടയത്ത് ഇപ്പോൾ ഉപയോഗിക്കുന്നത്. കോട്ടയം ‌സ്‌ക്വാഡിനുണ്ടായിരുന്ന തോക്ക് കാലപ്പഴക്കത്തെ തുടർന്ന് ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്.

ചട്ടങ്ങൾ ഇങ്ങനെ

ഇപ്പോഴത്തെ സ്ഥിതി

എലിഫന്റ് സ്‌ക്വാഡിൽ ആവശ്യത്തിന് ജീവനക്കാരില്ല. ജില്ലയിൽ എവിടെയെങ്കിലും ആനയിടഞ്ഞാൽ കോടിമതയിലെ വെറ്റിനറി കേന്ദ്രത്തിലെത്തി തോക്കും എടുത്ത് സ്ഥലത്ത് എത്തുമ്പോഴേയ്‌ക്കും സ്ഥിതി ഗുരുതരമാകും.