വൈക്കം:സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന വൈക്കം മറവന്തുരുത്ത് കരപ്പുറം കെ. പരമേശ്വരൻ എൻ.കെ സുമതിയമ്മ ദമ്പതികളുടെ സ്മരണാർഥം രൂപീകരിക്കുന്ന കരപ്പുറം ഫൗണ്ടേഷന്റെ ഉദ്ഘാടനവും സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസും ഇന്ന് നടക്കും. വൈക്കം ബോട്ട് ജെട്ടിക്ക് സമീപം വൈക്കം സത്യഗ്രഹസ്മാരക ഹാളിൽ വൈകിട്ട് 5ന് ചേരുന്ന സമ്മേളനത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിക്കും. പഠനസഹായ വിതരണവും ചടങ്ങിൽ നടക്കും. ഫൗണ്ടേഷൻ സെക്രട്ടറി പി.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.
രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ഓറിയന്റേഷൻ ക്ലാസ് ബംഗുളൂരു കസ്റ്റംസ് ആൻഡ് സെൻട്രൽ ടാക്‌സസ് ജോയിന്റ് കമ്മീഷണർ പി.ഗോപകുമാർ ഐ.ആർ.എസ് നയിക്കും.നഗരസഭാ ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ട്രസ്റ്റി എൻ.കെ രമേഷ് ബാബു അദ്ധ്യക്ഷത വഹിക്കും.