പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യുവതി-യുവാക്കൾക്കായി നടത്തുന്ന വിവാഹപൂർവ കൗൺസിലിംഗ് കോഴ്‌സിന്റെ 58-ാമത് ബാച്ചിന്റെ ഉദ്ഘാടനം മാണി. സി. കാപ്പൻ എം. എൽ.എ നിർവ്വഹിച്ചു. വനിതാ സംഘം ചെയർപേഴ്‌സൺ മിനർവാ മോഹൻ സ്വാഗതം പറഞ്ഞു. പ്രീ മാര്യേജ് കൗൺസിലിംഗ് കമ്മിറ്റി ചെയർമാൻ സജി മുല്ലയിൽ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം കൺവീനർ സോളി ഷാജി തലനാട് നന്ദി പറഞ്ഞു.