പാലാ: സഹൃദയസമിതിയുടെ പ്രതിമാസപരിപാടിയിൽ കവി ആർ .കെ. വള്ളിച്ചിറയുടെ വിഷുപ്പക്ഷി എന്ന കവിതാസമാഹാരത്തെപ്പറ്റി ചർച്ച നടത്തി. മൃദുത്വമാണ് ആർ. കെ. യുടെ കവിതകളുടെ മുഖമുദ്രയെന്ന് പ്രബന്ധം അവതരിപ്പിച്ച സക്കറിയാസ് വലവൂർ പറഞ്ഞു. ജോർജ് പുളിങ്കാട്, ഡോ. ജയകൃഷ്ണൻ വെട്ടൂർ, ഡോ. രാജു. ഡി. കൃഷ്ണപുരം , ജോസ് മംഗലശ്ശേരി, സുകുമാരൻ പെരുമ്പ്രായിൽ, പൂഞ്ഞാർ രാജപ്പൻ ,സീനു പൊൻകുന്നം, രവി പുലിയന്നൂർ, പി .വി വാസുദേവൻ, കുട്ടിച്ചൻ പേരേക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. ആർ.കെ .വള്ളിച്ചിറ മറുപടി പറഞ്ഞു. രവി പാലാ അദ്ധ്യക്ഷത വഹിച്ചു.