എലിക്കുളം: എലിക്കുളം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ തളിർപച്ചക്കറി ഉല്പാദക സംഘവുമായി കുരുവിക്കൂട് ഇക്കോ ഷോപ്പിൽ നടത്തുന്ന നാട്ടുചന്തയിൽ താരമായി നാടൻ ശർക്കര. ഏറ്റുമാനൂർ പുന്നത്തുറയിൽ ഉല്പാദിപ്പിക്കുന്ന നാടൻ ശർക്കരയാണ് നാടിന്റെ മനം കീഴടക്കിയത്. പുന്നത്തുറ മാതൃക റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന കരിമ്പു തോട്ടത്തിൽ നിന്നും ഉത്പാദിപ്പിച്ച ശർക്കരയാണ് എത്തിച്ചത്. ഇനി മുതൽ കുരുവിക്കൂട് നാട്ടുചന്ത നടക്കുന്ന എല്ലാ വ്യാഴാഴ്ചകളിലും 150 രൂപയുടെ നാടൻ ശർക്കരയും ഉണ്ടാവും.