ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം 15ന് കൊടിയേറി 22ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് . 15ന് രാവിലെ 4.30ന് പള്ളിയുണർത്തൽ, 5ന് നിർമ്മാല്യദർശനം, അഭിഷേകം, 5.30ന് വിശേഷാൽ പൂജകൾ, 8 മുതൽ നാരായണീയ പാരായണം, വൈകിട്ട് 6 മുതൽ ഭജന, 6.30ന് ദീപാരാധന, 8ന് തൃക്കൊടിയേറ്റ്, 8.30ന് പ്രസാദം ഊട്ട്, 8.30 മുതൽ നൃത്ത അരങ്ങേറ്റം.
16ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30ന് ഉത്സവബലി, തിരുവാതിരകളി, 12ന് ഉത്സവബലി ദർശനം, വൈകിട്ട് 4ന് ഊരുവലത്ത് എഴുന്നള്ളത്ത്, 12.30ന് എഴുന്നള്ളിപ്പ് തിരിച്ചുവരവും എതിരേല്പും, 1 മുതൽ വിളക്കിനെഴുന്നള്ളത്ത് 17ന് രാവിലെ 10.30ന് ഉത്സവബലി, 10.30ന് കരോക്കെ ഭക്തിഗാനമേള, 12ന് ഉത്സവബലി ദർശനം, വൈകിട്ട് 6.45ന് സംഗീതസദസ്, 9 മുതൽ വിളക്കിനെഴുന്നള്ളത്ത്. 18ന് രാവിലെ 10.30ന് ഉത്സവബലി, നൃത്തനൃത്ത്യങ്ങൾ, 12ന് ഉത്സവബലി ദർശനം, വൈകിട്ട് 4ന് ഊരുവലത്ത് എഴുന്നള്ളത്ത്, 12ന് എഴുന്നള്ളിപ്പ് തിരിച്ചുവരവും എതിരേല്പും, 12.30 മുതൽ വിളക്കിനെഴുന്നള്ളത്ത് 19ന് രാവിലെ 10.30ന് ഉത്സവബലി, നാമാർച്ചന, 12ന് ഉത്സവബലി ദർശനം, 12.30ന് ഭരതനാട്യം. 20ന് രാവിലെ 10.30ന് ഉത്സവബലി, തിരുനാമസങ്കീർത്തനം, 12ന് ഉത്സവബലി ദർശനം, വൈകിട്ട് 4ന് ഊരുവലത്ത് എഴുന്നള്ളത്ത്, 9.30ന് കൂടിപൂജ (പങ്കപ്പാട്ട് ക്ഷേത്രത്തിൽ), 12.30ന് എഴുന്നള്ളിപ്പ് തിരിച്ചുവരവും എതിരേല്പും, 1 മുതൽ വിളക്കിനെഴുന്നള്ളത്ത്. 21ന് രാവിലെ11.30ന് ഉത്സവബലി, സംഗീതസദസ്, 1ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30ന് സോപാനസംഗീതം, 6.30ന് ദീപാരാധന, 7ന് വയലിൻ സോളോ, 9 മുതൽ വലിയ വിളക്ക്. 22ന് രാവിലെ 8.30 മുതൽ തിരുവാതിരകളി, 11.30 മുതൽ സംഗീതാർച്ചന, 12 മുതൽ 2 വരെ ആറാട്ട് സദ്യ, വൈകിട്ട് 4 മുതൽ കൊടിയിറക്കും ആറാട്ട് എഴുന്നള്ളിപ്പും, 4.30 മുതൽ നടപ്പുരപഞ്ചവാദ്യം, 6.30ന് ആറാട്ട് പുറപ്പാട് മേളം, രാത്രി 7.30ന് കുടമാറ്റം, 8.30ന് നൃത്തനിശ, 10 മുതൽ നർത്തകിയും സിനിമാതാരവുമായ പാരീസ് ലക്ഷ്മിയും കഥകളി നടൻ പള്ളിപ്പുറം സുനിലും ചേർന്ന് അവതരിപ്പിക്കുന്ന 'കൃഷ്ണമയം' ക്ലാസിക്കൽ ഡാൻസ് ഡ്യുയറ്റ്, 12.30 മുതൽ തിരുആറാട്ട് തിരിച്ചുവരവും എതിരേല്പും, 1.30 മുതൽ വിശേഷാൽ പാണ്ടിമേളം, 3 മുതൽ കൊടിമരച്ചുവട്ടിൽ പറവയ്പും വലിയ കാണിക്കയും, 4 മുതൽ ആകാശദൃശ്യവിസ്മയം.