anushochichu

വൈക്കം: വൈക്കത്ത് രാഷ്ട്രീയരംഗത്ത് നിറസാന്നിധ്യമായിരുന്ന കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ ട്രഷററും, കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന തര്യൻ മാത്യൂസ് കണിയാംപറമ്പിലിന്റെ നിര്യാണത്തിൽ വൈക്കം പൗരാവലി അനുശോചിച്ചു. കച്ചേരിക്കവലയിൽ നടന്ന യോഗത്തിൽ പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി. ശശിധരൻ, മോഹൻ ഡി. ബാബു, മാധവൻകുട്ടി കറുകയിൽ, എം. ഡി. ബാബുരാജ്, പി. ഹരിദാസ്, എം. കെ. രവീന്ദ്രൻ, പി. സോമൻപിള്ള, അബ്ദുൾസലാം റാവൂത്തർ, ബിനു വിശ്വം, ജെയിംസ് കടവൻ, ജോയി ചെറുപുഷ്പം എന്നിവർ പ്രസംഗിച്ചു.