കോട്ടയം: മൂന്നുദിവസമായി എം.ജി സർവകലാശാലയിൽ നടന്നുവന്ന കേരള ചരിത്ര കോൺഗ്രസ് സമാപിച്ചു. രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്താൻ ഗാന്ധിയൻ മാതൃകയിലുള്ള സാംസ്‌കാരിക ചെറുത്തുനിൽപ് വേണമെന്ന് കേരള ചരിത്ര കോൺഗ്രസ് അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിജിയെക്കുറിച്ചുള്ള പ്രത്യേക സെഷനിൽ പ്രൊഫ. രാകേഷ് ബദാബ്യാൽ, പ്രൊഫ. അബ്ദുൾ റസാഖ്, ഡോ. രേഖരാജ് എന്നിവരും കേരള ചരിത്രവും സമകാലിക കേരളവും എന്ന വിഷയത്തിൽ ഡോ. കെ.എൻ. ഗണേഷ്, ഡോ.റ്റി.റ്റി. ശ്രീകുമാർ, ഡോ. കെ.എസ്. മഹാദേവൻ എന്നിവരും പ്രബന്ധാവതരണം നടത്തി. ഡോ. കെ.എസ്. മാധവൻ മോഡറേറ്ററായി. സമാപന സമ്മേളനം പ്രൊഫ. രാകേഷ് ബദാബ്യാൽ ഉദ്ഘാടനം ചെയ്തു.