നീണ്ടൂർ: എസ്.എൻ.ഡി.പി യോഗം നീണ്ടൂർ അരുണോദയം ശാഖയിലെ ഡോ. പൽപ്പുസ്മാരക കുടുംബയൂണിറ്റ് വാർഷികം പി.കെ. കൃഷ്ണന്റെ വസതിയിൽ നടക്കും. ശാഖ പ്രസിഡന്റ് എം.പി. പ്രകാശ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എ.ഡി. ഷാജി അദ്ധ്യക്ഷത വഹിക്കും. നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന വിഷയത്തിൽ റിട്ട. എക്സൈസ് അസി.ഇൻസ്പെക്ടർ കെ.ജി. സതീഷ് ക്ലാസ് എടുക്കും.