ചങ്ങനാശേരി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺഹാളിൽ സമാപിക്കും. ഇന്നലെ നടന്ന സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ കൗൺസിൽ അംഗം വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.വി. റസൽ, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.ജെ ഹരികുമാർ, എഫ്.എസ്.ടി.ഒ സെക്രട്ടറി വി.കെ. ഉദയൻ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ എംപ്ലോയിസ് ജില്ലാ സെക്രട്ടറി രാജേഷ് മാന്നാത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഇന്ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം തുടരും.