മുണ്ടക്കയം: പാർട്ടിക്കൊപ്പം നിന്ന് അധികാരസ്ഥാനങ്ങളെല്ലാം കൈയ്യടിക്കിയിട്ട് പാർട്ടിയെ തള്ളി പറയുന്ന സുഭാഷ് വാസു നന്ദികേടാണ് കാട്ടുന്നതെന്നും മാന്യത ഉണ്ടെങ്കിൽ സ്ഥാനമാനങ്ങൾ രാജിവെയ്ക്കണമെന്നും ബി.ഡി.ജെ.എസ് പൂഞ്ഞാർ നിയോജക മണ്ഡലം കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ആർ. ഉല്ലാസ് അദ്ധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ ജോ. സെക്രട്ടറി പി.എൻ. രവി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷാജി ഷാസ്, സജി കുന്നപ്പള്ളി, നി. മണ്ഡലം ഭാരവാഹികളായ പി.എൻ. റെജിമോൻ, സുധീഷ് ചെമ്പൻകുളം, സനൽ മണ്ണൂർ, എം.എം. മജേഷ്, ദാമോദരൻ എരുമേലി, വി. മുരളീധരൻ, റെജി കാളകെട്ടി, മോഹൻദാസ്, അനിൽ നടയ്ക്കൽ, അനൂപ് പാറത്തോട്, നാണപ്പൻ ഇളങ്കാട് എന്നിവർ സംസാരിച്ചു.