കോട്ടയം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് , സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഹാജി കെ.എച്ച്.എം ഇസ്‌മയിലിന്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം അനുശോചിച്ചു. ഹാജി കെ.എച്ച്.എം ഇസ്‌മയിലിന്റെ നിര്യാണം സംഘടനയ്‌ക്ക് കനത്ത നഷ്‌ടമാണെന്നും വ്യാപാരികളുടെ ഉയർച്ച സ്വ‌പ്‌നം കണ്ടിരുന്ന നല്ലൊരു നേതാവും, വ്യാപാരികളുടെ ശബ്‌ദവുമായിരുന്നു അദ്ദേഹമെന്നും യോഗം അനുശോചിച്ചു. ജില്ലാ വ്യാപാര ഭവനിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എം തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ട്രഷറർ ഇ.സി ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ വി.എ മുജീബ് റഹ്‌മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, പി.സി അബ്‌ദുൾ ലത്തീഫ്, സെക്രട്ടറിമാരായ വി.സി ജോസഫ്, കെ.ജെ മാത്യു, ടി.കെ രാജേന്ദ്രൻ , കെ.എ വറുഗീസ്, ഫിലിപ്പ് മാത്യു തരകൻ എന്നിവർ പ്രസംഗിച്ചു.