കോട്ടയം: നാഗമ്പടം ശ്രീമഹാദേവക്ഷേത്രോത്സവത്തിന്റെ ഭാഗമായി കിഴക്കൻ മേഖലയിലെ എസ്.എൻ.ഡി.പി യോഗം ശാഖ, പോഷകസംഘടനാ ഭാരവാഹികളുടെ സംയുക്തയോഗം ചേർന്നു. ഇളങ്ങുളം ശാഖാഹാളിൽ നടന്ന സമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ കെ.ആർ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇളംകുളം ശാഖ പ്രസിഡന്റിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നതിനെതിരെ ഇളംപള്ളി ശാഖ സെക്രട്ടറി പി.കെ. ശശി അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി. 9 ശാഖകളുടെ ഭാരവാഹികൾ പങ്കെടുത്തു.
ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട് കിഴക്കൻമേഖലയിലെ സോൺ 3 കമ്മിറ്റിയുടെ ഭാരവാഹികളായി വി.ആർ. സാജു (കൺവീനർ), സുമ രത്നാകരൻ (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ കൗൺസിലർ ഇ.പി കൃഷ്ണൻ, വനിതാസംഘം കൗൺസിലർ ജയ പ്രദീപ് എന്നിവർ സംസാരിച്ചു. കിഴക്കൻ മേഖല ജനറൽ കൺവീനർ രാജീവ് സ്വാഗതം പറഞ്ഞു.