മീനച്ചിൽ: ധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവം ഇന്ന് മുതൽ 15 വരെ നടക്കും. ഇന്ന് രാവിലെ പതിവ് പൂജ, വൈകിട്ട് 7.45ന് ഭജൻസ്. നാഴെ വൈകിട്ട് 7.30ന് മേജർ സെറ്റ് കഥകളി സീതസ്വയംവരം.15ന് രാവിലെ 10ന് കലശപൂജ,കലശാഭിഷേകം, 12ന് ഭജന, 12.30ന് മഹാപ്രസാദമൂട്ട്, 5.30ന് പഞ്ചവാദ്യം, 7ന് ഭരതനാട്യം, 7.30ന് തിരുവാതിരക്കഴി, 8ന് നാടൻപാട്ട്, മീനച്ചിൽ പൗരസമിതി, ക്ഷേത്രം ഉപദേശകസമിതി എന്നിവയുടെ നേതൃത്വത്തിൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മീനച്ചിൽ സ്വദേശി എതിരൻ കതിരവനെ 14ന് വൈകിട്ട് 6.30ന് അനുമോദിക്കും. മാണി സി.കാപ്പൻ എം.എൽ.എ, പഞ്ചായത്തംഗം രഞ്ജിത് ജി.മീനാഭവൻ,ദേവസ്വം അസി.കമ്മിഷണർ വി.കെ.അശേക് കുമാർ, ഡോ.ടി.സി.തങ്കച്ചൻ, ജി.ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും.