വൈക്കം: കേരളക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള വല്ലകം അരീക്കുളങ്ങര സ്വയംഭൂഃ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ വലിയമ്പലം പുനഃരുദ്ധാരണത്തിനു വേണ്ടിയുള്ള ധനസമാഹരണ യജ്ഞം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. സംയുക്ത എൻ. എസ്. എസ്. കരയോഗം ജനറൽ കൺവീനർ മാധവൻകുട്ടി കറുകയിൽ തുക കൈമാറി. വാർഡ് മെമ്പർ കെ. എസ്. സജീവ്, ഗോപിക്കുട്ടൻ, എസ്. കൃഷ്ണൻ, നാരായണൻകുട്ടി, ഷൈജു തോട്ടടി, കെ. എസ്. എസ്. പണിക്കർ എന്നിവർ പ്രസംഗിച്ചു.