വൈക്കം: ഉദയനാപുരം ഓർശ്ലേം മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ നിർമ്മിച്ച അമലോത്ഭവ മാതാവിന്റെ കപ്പേളയുടെ വെഞ്ചരിപ്പ് കർമ്മം രാജ്‌കോട്ട് അതിരൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസ് ചിറ്റൂപറമ്പിൽ നിർവഹിച്ചു. വികാരി ഫാ. ബെന്നി പാറേക്കാട്ടിൽ, ഫാ. ആൽബിൻ പാറേക്കാട്ടിൽ, ഫാ. ആഞ്ചലോസ് ചക്കനാട്ട്, ഫാ. ബിനീഷ് വട്ടോളി, ഫാ. ജോ പാപ്പാടി എന്നിവർ കാർമ്മികരായിരുന്നു. പള്ളി ഭാരവാഹികളായ വക്കച്ചൻ കടവിൽ, അപ്പച്ചൻ അമലത്ത്, റെജോ കടവൻ, അഡ്വ. ജെയിംസ് കടവൻ, ജിനോ കരിയിൽ എന്നിവർ നേതൃത്വം നൽകി.