വൈക്കം: തെക്കേനട പടിഞ്ഞാറ്റുംചേരി തെക്കേമുറി എൻ.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമവും വാർഷികവും യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ്ജ് എസ്. മധു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ടി. ഗീത മുഖ്യപ്രഭാഷണം നടത്തി. പി.എൻ. ശ്രീധരപണിക്കർ, പി. വേണുഗോപാൽ, ശ്രീലേഖ മണിലാൽ, പി.എൻ. രാധാകൃഷ്ണൻ, ദേവീ പാർവ്വതി, എസ്. പ്രതാപ്, സിന്ധു വിജയകുമാർ, അനുകേത്, പി. ചന്ദ്രശേഖര പണിക്കർ എന്നിവർ പ്രസംഗിച്ചു.