ചങ്ങനാശേരി: ചങ്ങനാശേരി -കവിയൂർ റോഡ് നവീകരണം അട്ടിമറിക്കപ്പെടുന്നുവെന്നാരോപിച്ച് റോഡ് വികസനസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 ന് പായിപ്പാട് കവലയിൽ നിന്നു ബഹുജന ലോംഗ് മാർച്ച് സംഘടിപ്പിക്കും. തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു മാർച്ച് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റ് എ. വി. റസ്സൽ മുഖ്യ പ്രഭാഷണം നടത്തും.