കോട്ടയം: ലൈഫ് പദ്ധതിയിൽ വീടു നിർമ്മാണം പൂർത്തിയാക്കിയവരുടെ കുടുംബ സംഗമവും അദാലത്തും കോട്ടയം ഏറ്റുമാനൂർ, മുനിസിപ്പാലിറ്റികളിൽ ഇന്ന് നടക്കും. കോട്ടയം നഗരസഭയിൽ വീടു ലഭിച്ച 347 കുടുബങ്ങളുടെ സംഗമം മാമ്മൻമാപ്പിള ഹാളിൽ രാവിലെ 10.30ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർ പേഴ്‌സൺ ഡോ. പി.ആർ. സോന അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു മുഖ്യാതിഥിയാകും. ഏറ്റുമാനൂർ കൈലാസ് ഓഡിറ്റോറിയത്തിൽ 9.30ന് ആരംഭിക്കുന്ന ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ സംഗമം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ ജോർജ് പുല്ലാട്ട് അദ്ധ്യക്ഷത വഹിക്കും. സരേഷ് കുറുപ്പ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ വകുപ്പുകൾ പങ്കെടുക്കുന്ന സേവന അദാലത്ത് നടക്കും.