കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ പുന്നവേലിത്തടത്തിൽ ജോമോൻ മാത്യുവിനെ (പൊട്ടാസ്, 29) കാപ്പ ചുമത്തി നാടുകടത്തി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജി വിജയ് സാഖറെയാണ് ഉത്തരവായത്. ഒരു വർഷത്തേയ്‌ക്കാണ് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുള്ളത്. പൊലീസുകാരെ ആക്രമിച്ചതും ലഹരി മരുന്ന് വിൽപ്പന നടത്തിയതും ഗുണ്ടാ ആക്രമണവും വധശ്രമവും നടത്തിയതും അടക്കം ഇയാൾക്കെതിരെ ഇരുപതോളം കേസുകളുണ്ട്.