അടിമാലി: പുതിയ തീരുമാനങ്ങളിലേക്ക് രാജ്യത്തെ നയിക്കാൻ യുവജനങ്ങൾക്ക് സാധിക്കുമെന്ന് അഡ്വ.ഡീൻ കുര്യാക്കോസ്.എം. പി പറഞ്ഞു.അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമ്മേളനത്തിൽ സേവനത്തിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക പി കെ സുഗുണക്ക് യാത്ര അയപ്പ് നൽകി.ഡീൻ കുര്യാക്കോസ് ഉപഹാരം നൽകി സുഗുണയെ ആദരിച്ചു.സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധി എം ബി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ് മുഖ്യപ്രഭാഷണം നടത്തി.അദ്ധ്യാപകരായ കെ ടി സാബു, പി എൻ അജിത, അനുപമ സൂസൻ ചെറിയാൻ, പിടിഎ വൈസ് പ്രസിഡന്റ് പി കെ സജീവ്, മിനി സെൽവരാജ്,എം കമറുദ്ദീൻ, ഇ എൻ ജിഷാമോൾ തുടങ്ങിയവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ചിത്രം. അടിമാലി എസ്. എൻ.സി.പി. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററിസ്‌കൂളിന്റെ വാർഷികം ഡീൻ കുര്യാക്കോസ് എം. പി നിർവ്വഹിക്കുന്നു