long-march

ചങ്ങനാശേരി: കവിയൂർ റോഡ് വികസനം സമയബന്ധിതമായി പൂർത്തീകരിക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സി.എഫ്. തോമസ് എം.എൽ.എയുടെ വസതിയിലേക്ക് റോഡ് വികസന സമിതി മാർച്ച് നടത്തി. പായിപ്പാട് കവലയിൽ നിന്നാരംഭിച്ച മാർച്ച് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു ഉദ്ഘാടനം ചെയ്തു. ടി.ബി റോഡ് ജംഗ്ഷനിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് ചേർന്ന സമ്മേളനം ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റ് എ.വി. റസൽ ഉദ്ഘാടനം ചെയ്തു. റോഡ് വികസനസമിതി കൺവീനർ എ.വി. സാബുക്കുട്ടൻ, ചെയർമാൻ സജി ജോൺ, പ്രസിഡന്റ് കെ.ഡി. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.