പാലാ: യു.ഡി.എഫിലെ അനൈക്യത്തെ തുടർന്ന് മീനച്ചിൽ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് ഇടതുപക്ഷം. വോട്ടെടുപ്പിൽ കേരളാകോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഉൾപ്പെടെ പിന്തുണ നേടിയ എൽ.ഡി.എഫ്.സ്വതന്ത്ര മേഴ്സിക്കുട്ടി കുര്യാക്കോസാണ് പുതിയ പ്രസിഡന്റ്. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ മേഴ്സിക്കുട്ടിക്ക് ഏഴ് വോട്ട് ലഭിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിച്ച ജിൻസിക്ക് വോട്ട് ചെയ്യണമെന്നു കാണിച്ച് പി.ജെ. ജോസഫ് വിപ്പ് നൽകിയിരുന്നു. എന്നാൽ വിപ്പ് ലംഘിച്ച് ജോസഫ് വിഭാഗം അംഗങ്ങൾ ഇടതുപക്ഷത്തോടൊപ്പം ചേരുകയായിരുന്നു. മുൻ ധാരണപ്രകാരം കേരളാകോൺഗ്രസ് എമ്മിലെ റെനി ബിജോയി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയിലെ കെ.ടി.അമ്പിളി നാല് വോട്ടും കേരള കോൺഗ്രസ് എം ജോസ് വിഭാഗം സ്ഥാനാർത്ഥി സിന്ധു ജയ്ബുവിന് രണ്ട് വോട്ടും ലഭിച്ചു.