മേലുകാവ്: കുളത്തിക്കണ്ടം ശാസ്താപുരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 13മത് പ്രതിഷ്ഠാ വാർഷിക ഉത്സവം 21 ന് നടക്കും. സുധാകരൻ തന്ത്രിയുടെയും മേൽശാന്തി രാജേഷ് മതിയത്തിന്റെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. രാവിലെ 5 ന് നിർമ്മാല്യ ദർശനം, അഭിഷേകം, മലർനിവേദ്യം, മഹാഗണപതിഹോമം, 10ന് 25 കലശപൂജ, കളഭാഭിഷേകം 11.30ന് കലശാഭിഷേകം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, അത്താഴപൂജാ, ഹരിവരാസനം എന്നിവയാണ് പ്രധാന പരിപാടികൾ. ശാഖാ ഭരണസമിതി അംഗങ്ങളായ പി.എസ്.ഷാജി പുത്തൻപുരയ്ക്കൽ, സന്ദീപ് നെല്ലിക്കൽ, എം.കെ പ്രകാശൻ മാറാ മറ്റത്തിൽ,കുട്ടിയമ്മ രാജപ്പൻ ഇലുങ്കൽ ,സൈജു ഭാസ്‌കരൻ മരോട്ടിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.