ommen

ആറുമാനൂർ: മൂഴിക്കൽ തോട് പാലത്തിന്റെയും ആറുമാനൂർ മീനച്ചിലാറിന്റെ തീരത്ത് നിർമ്മാണം പൂർത്തിയായി വരുന്ന ചെത്തിക്കുളം ടൂറിസം പദ്ധതിയുടെയും ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. ചടങ്ങിൽ പദ്ധതി കൺവീനർ ജോയി കൊറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. ലിസമ്മ ബേബി, ബിനോയ് മാത്യു, ജോയിസ് കൊറ്റത്തിൽ, ഗീതാ രാധാകൃഷ്ണൻ, ലാൽസി പി. മാത്യു, ജെയിംസ് കുന്നപ്പള്ളി, അഡ്വ. മുരളീകൃഷ്ണൻ, ടി.കെ. ഉണ്ണികൃഷ്ണൻ, പ്രൊഫ. പുന്നൻ കുര്യൻ, ജിജി നാകമറ്റം, ആർ. അജിത്ത് കുമാർ, ബേബി വർഗീസ്, ബാബു തോട്ടം, ബാബു വേലമ്മാട്ട്, എബ്രഹാം ഫിലിപ്പ്, കെ.സി. ഐപ്പ്, ജോണി കുട്ടിമാമ്മൻ എന്നിവർ സംസാരിച്ചു.