വൈക്കം : ചെമ്പിൽ തൈലംപറമ്പിൽ അനന്തപത്മനാഭൻ വലിയ അരയന്റെ 209-ാമത് ചരമവാർഷിക അനുസ്മരണം നർത്തകി ചിത്രാ സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്മാരക ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. പി. എസ്. നന്ദനൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി. ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. അജിത് കുമാർ തൈലംപറമ്പിൽ, കലാദർപ്പണം രവീന്ദ്രനാഥ്, ടി. ആർ. എസ്. മേനോൻ, രഞ്ജിത്കുമാർ, ശ്രീകുമാരി, പി. എൻ. കിഷോർകുമാർ, ഭൈമി വിജയൻ, സാബു പി. മണലൊടി, എം. എം. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.