marchum-darnayum

വൈക്കം : തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരെ കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈക്കം ബ്ലോക്ക്-ടൗൺ കമ്മി​റ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
സംസ്ഥാന കമ്മി​റ്റിയംഗം ജി. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി. ഡാങ്കേ, ജില്ലാ ജോ. സെക്രട്ടറി കെ.സി. കുമാരൻ, ടൗൺ സെക്രട്ടറി എ. ശിവൻകുട്ടി, ബ്ലോക്ക് സെക്രട്ടറി പി. കെ. ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.