യു.ജി., പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ
യു.ജി., പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാനുള്ള തീയതി 18 വരെ നീട്ടി. 3000 രൂപ സൂപ്പർ ഫൈനോടെ ഇന്നു മുതൽ 18 വരെ അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in ൽ. പ്രൈവറ്റ് രജിസ്‌ട്രേഷൻ ഫീസടവ് സംബന്ധിച്ച അന്വേഷണങ്ങൾ techsupport@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാം. ഫോൺ: 0481 2731325, 2733365, 2733681.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ.(2018 അഡ്മിഷൻ റഗുലർ/2018 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
മൂന്ന്, നാല് സെമസ്റ്റർ എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ 15 നും 17 നുമിടയിൽ ഹാൾടിക്കറ്റ്/ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡുമായി പരീക്ഷാ ഭവനിലെ ഇ.ജെ. 5 സെക്ഷനിൽ (റൂനമ്പർ 226) ഹാജരാകണം.
എം.ഫിൽ പ്രവേശനം
വിവിധ പഠനവകുപ്പുകളിൽ എം.ഫിൽ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 16 വരെ അപേക്ഷിക്കാം. അപേക്ഷഫോമും വിജ്ഞാപനവും www.mgu.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം.