പനച്ചിക്കാട്: പ്ലാസ്റ്റിക് നിരോധനത്തെ തുടർന്ന് നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി പനച്ചിക്കാട് പഞ്ചായത്തിന്റെ ബദൽമാർഗം. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച 2000 പേപ്പർ ബാഗുകളാണ് വ്യാപാര സ്ഥാപനങ്ങളിൽ വിതരണം ചെയ്തത്. ഓഡിറ്റോറിയം ഉടമകളുടെയും സംഘടനകളുടെയും യോഗം വിളിച്ച് പഞ്ചായത്തിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ ഹരിത ചട്ടം പാലിച്ചു നടത്തണമെന്ന് നിർദ്ദേശം നൽകി. ഭക്ഷണം നൽകുന്നതിന് സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ശേഖരണത്തിന് എല്ലാ വാർഡുകളിലും മിനി എം.സി.എഫ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.