കോട്ടയം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്‌സ് മരിച്ചു. മൂലവട്ടം പാറപ്പറമ്പിൽ പി.എം ജോജോയുടെ ഭാര്യ മെറി സിനോയ്സ് (നഴ്സ്, എം.ഒ.എച്ച് ആശുപത്രി, സഫാനിയ 34) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി ഇന്ത്യൻ സമയം ഏഴു മണിയ്‌ക്ക് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്‌ക്കു മടങ്ങുകയായിരുന്ന ഇവരുടെ കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പനച്ചിക്കാട് കുഴിമറ്റം നീലംചിറ കിഴക്കേപ്പറമ്പിൽ ഇട്ടിക്കുഞ്ഞിന്റെയും പരേതയായ മോളിയുടെയും മകളാണ്. നാലു വർഷമായി സൗദിയിലാണ്.