ഏറ്റുമാനൂർ: നഗരസഭാ പരിധിയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ 95 അപേക്ഷകൾ ലഭിച്ചു. 122 കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു. ഏറ്റുമാനൂർ നഗരസഭ ചെയർമാൻ ജോർജ്ജ് പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ലൗലി ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോഷിമോൻ, ടി.പി. മോഹൻദാസ്, വിജി ഫ്രാൻസിസ്, ആർ. ഗണേഷ്, സൂസൻ തോമസ്, കൗൺസിലർമാരായ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, ചാക്കോ ജോസഫ്, ജോയി ഊന്നുകല്ലേൽ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.എൻ. സുഭാഷ്, മുനിസിപ്പൽ സെക്രട്ടറി കവിത എസ്. കുമാർ തുടങ്ങിയവർ പങ്കെടുത്തു.