rally
ചിത്രം.റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി അടിമാലിയില്‍ നടന്ന സ്‌കൂള്‍ കുട്ടികളുടെ റാലി

അടിമാലി: റോഡ് സുരക്ഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം അടിമാലിയിൽ നടന്നു.വർദ്ധിച്ച് വരുന്ന അപകടങ്ങൾ കുറക്കാനും മെച്ചപ്പെട്ട റോഡ് സംസ്‌ക്കാരം വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് റോഡ് സുരക്ഷാ അതോററ്റിയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് ഉദ്ഘാടനം ചെയ്തു.റോഡ് സുരക്ഷ, ജീവൻ രക്ഷ,നിരത്തിലെ ജാഗ്രത കുടുംബത്തിന്റെ സുരക്ഷക്ക് തുടങ്ങിയ സന്ദേശങ്ങളാണ് പരിപാടിയിലൂടെ മോട്ടോർ വാഹന വകുപ്പ് മുമ്പോട്ട് വയ്ക്കുന്നത്.വാരാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിക്കും.അടിമാലിയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർടിഒ പി ആർ സജീവ് അദ്ധ്യക്ഷത വഹിച്ചു.ഉദ്യോഗസ്ഥരായ വി ജെ വിജി, ശങ്കരൻ പോറ്റി,വി പി സക്കീർ,പഞ്ചായത്തംഗങ്ങളായ എം പി വർഗ്ഗീസ്, ഇപി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് അടിമാലി ടൗണിൽ എസ് പി. സി, സ്‌കാട്ട് ആന്റ് ഗൈഡ്, അടിമാലി എസ്. എൻ.ഡി.പി.സ്‌കൂൾ, ഈസ്റ്റേൺ ന്യൂട്ടൺ സ്‌കൂൾ, വിശ്വദീപ്തി സ്‌കൂൾ എന്നീ സ്ഥാപനങ്ങളിലെ കുട്ടികളുടെ റാലിയും നടന്നു.17വരെയാണ് സുരക്ഷാ വാരാചരണ പരിപാടികൾ ഒരുക്കിയിട്ടുള്ളത്


.റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി അടിമാലിയിൽ നടന്ന വിദ്യാർത്ഥികളുടെ റാലി