dog

അടിമാലി: അടിമാലിയിലെ തെരുവുനായ്ക്കളുടെ ശല്യത്തിന് താത്ക്കാലിക പരിഹാരം..
ഇടുക്കി ജില്ല തെരുവുനായ വന്ധികരണ പദ്ധതി പ്രകാരം അടിമാലി ഗ്രാമപഞ്ചായത്തിലെ തെരുവുനായ്ക്കളെ പിടിക്കുന്നു .വി കെയർ കുടുംബശ്രീ യൂണിറ്റാണ് ഈ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ നേതൃത്വം കൊടുക്കുന്നത്. ഇന്നലെ15 തെരുവുനായ്ക്കളെ അടിമാലിടൗണിലിൽ
നിന്നും പിടിച്ു.. ഇവയെ കൂടുകകളിലാക്കി ഇടുക്കിയിലുള്ള തെരുവുനായ ഷെൽട്ടർ ഹോമുകളിൽ പാർപ്പിക്കും. തുടർന്ന് മൃഗഡോക്ടറുടെ നേതൃത്വത്തിൽ വന്ധീകരണ ശസ്ത്രക്രിയ നടത്തും.തുടർന്ന് 15 ദിവസത്തെ പരിപാലനത്തിനു ശേഷം പിടിച്ചെടുത്ത സ്ഥലങ്ങളിലേയ്ക്ക് തിരികെ തുറന്നു വിടുംതെരുവുനായ്ക്കളെ കെല്ലാൻ പാടില്ല എന്ന കേന്ദ്ര നിയമത്തെ തുടർന്ന് ഇവയെ വന്ധീകരണത്തിലൂടെ വംശ വർദ്ധനവ് തടയുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം


ചിത്രം. അടിമാലി ടൗണിലിൽ നിന്നും പിടിച്ച തെരുവുനായ്ക്കളെ വന്ധീകരണത്തിനായി കൊണ്ടു പോകുന്നു