മുക്കൂട്ടുതറ: അറയാഞ്ഞിലി മണ്ണ് സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാ പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 17 മുതൽ 19 വരെ നടക്കും. 17 ന് വൈകിട്ട് നാലരയ്ക്ക് ജപമാല, ലിറ്റിനി, നൊവേന. അഞ്ചിന് ഇടവകവികാരി ഫാ.അലോഷ്യസ് എ.ഫെർണ്ണാണ്ടസ് കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് ഫാ.റൊണാൾഡ് എം.വർഗീസിന്റെ മുഖ്യകാർമ്മിത്വത്തിലും, ഫാദർ ഹ്യൂബർട്ട് എ.ഫെർണ്ണാണ്ടസിന്റെ സഹകാർമ്മികത്വത്തിലും ദിവ്യബലി നടക്കും. ആറര മുതൽ എട്ടരവരെ ധ്യാനപ്രസംഗം. 18 ന് പതിവ് ചടങ്ങുകൾക്ക് പുറമേ വൈകുന്നേരം അഞ്ചിന് ഫാ.ജോസഫ് പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിലും ഫാ.ആഗ്നൽ ഡോമിനിക്കിന്റെ സഹകാർമ്മികത്വത്തിലും ദിവ്യബലി. തുടർന്നു തിരുന്നാൾ പ്രദക്ഷിണം. ദേവാലയത്തിൽ നിന്നും ആരംഭിച്ച് ജഗതി റോഡുവഴി കുരിശടിയിലേയ്ക്കു ഫാ.മാത്യു ഓലിക്കലിന്റെ വചന സന്ദേശം. സമാപന ദിവസമായ 19ന് രാവിലെ പത്തിന് റവ.മോൺ വിൻസന്റ് ഡിക്രൂസിന്റെ മുഖ്യകാർമ്മികത്വത്തിലും ഫാ.മൈക്കിൾ വലൈഞ്ചിലിന്റെ സഹകാർമ്മികത്വത്തിലും ആഘോഷമായ തിരുനാൾ സമൂഹബലി, ആദ്യ കുർബാന സ്വീകരണം തുടർന്ന്, ദിവ്യകാരുണ്യ ആശിർവാദം, കൊടിയിറക്കം. വൈകിട്ട് ആറിന് നേർച്ച വിളമ്പ്.