prathi

കുമരകം: എസ്.കെ.എം പബ്ളിക് സ്കൂൾ വാർഷികാഘോഷം വയലിനിസ്റ്റ് അൻസീർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ നവകേരളം പദ്ധതിയുടെ ഭാഗമായി മാനേജർ അഡ്വ. വി.പി. അശോകൻ കൈമാറിയ ദീപം എല്ലാവരും കൊളുത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയിൽ പങ്കാളികളായി. പ്രിൻസിപ്പൽ വി.കെ. ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു.. എസ്.ഡി. പ്രേംജി, കെ.ഡി.സലിമോൻ, പി.ജി. ചന്ദ്രൻ, പി..എസ്. സുരേഷ്, എസ്.വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.