അടിമാലി: ഒരടി വീതിയിൽ 5 ഇഞ്ച് കനത്തിൽ 6 കലോമീറ്റർ നീളത്തിൽ ഭീമൻ കേക്ക് ബേക്കേഴ്‌സ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ ഇന്ന് തൃശ്ശൂരിൽ നിർമ്മിക്കുന്നു.ചൈനയിൽ നിർമ്മിച്ച 3.2 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച കേക്കാണ് നിലവിൽ ഗിന്നസ് റിക്കാർഡ്.കേരളത്തിലെ 140 നയോജക മണ്ഡലങ്ങളിലെ ചെറുതും വലുതുമായ ബേക്കറികൾക്കും ഷെഫുമാർക്കും പ്രതിനിധ്യം നൽകിക്കൊണ്ടാണ് കേക്ക് നിർമ്മാണം നടക്കുക. ഇടുക്കി ജില്ലയിൽ നിന്നും 400 മീറ്റർ കേക്കാണ് നിർമ്മിക്കുന്നത്. ബേക്കേഴ്‌സ് അസോസയേഷൻ ജില്ലാ പ്രസിഡന്റ് സന്തോഷ് പാൽക്കോ, സെക്രട്ടറി സജി പോൾ എന്നിവർ അറിയിച്ചു