കാഞ്ഞിരപ്പള്ളി: നഗരത്തിൽ 25 മുതൽ ട്രാഫിക്ക് പരിഷ്‌ക്കാരം നടപ്പാക്കും. ഗ്രാമപഞ്ചായത്ത് ഗതാഗത ഉപദേശകസമിതിയുടെ തീരുമാനപ്രകാരമാണ് ട്രാഫിക്ക് പരിഷ്‌ക്കാരം. പ്രധാനമായും കാത്തിരപ്പള്ളി പേട്ട കവലയിലാണ് പരിഷ്‌ക്കാരം നടപ്പാക്കുക. നടപടികളുടെ ഭാഗമായി ബസ് സ്റ്റോപ്പുകൾ പുന:ക്രമീകരിക്കും
കോട്ടയം, ചങ്ങനാശേരി, എറണാകുളം, പൊൻകുന്നം, ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾ കാൾടെക്‌സ് പമ്പിന് എതിർവശത്തുള്ള കല്ലുങ്കൽ വ്യാപാര സമുച്ചയത്തിന് മുന്നിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും. മുണ്ടക്കയം, കുമളി, കട്ടപ്പന, തൂക്കുപാലം ഭാഗത്തേക്കുള്ള ബസുകൾ നിലവിലുള്ള സ്റ്റോപ്പിൽ നിന്നും മുന്നോട്ടു മാറ്റി അമീൻ ബേക്കറിയുടെ മുന്നിലേക്ക് മാറ്റി നിർത്തണം. എരുമേലി, റാന്നി, പത്തനംതിട്ട, പുനലൂർ, തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾക്ക് ഇനി മുതൽ വഹാബ് ബിരിയാണി സെന്റ്രറിന്റെ മുൻവശത്താണ് സ്റ്റോപ്പ് . ഈരാറ്റുപേട്ട റോഡിലെ നിലവിലുള്ള സ്റ്റോപ്പുകളിൽ ഈരാറ്റുപേട്ട, തൊടുപുഴ , എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും
കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പാർക്ക് ചെയ്തിതിരുന്ന ടാക്‌സി കാറുകളും ഓട്ടോറിക്ഷാകളും ഇനി മുതൽ ടൗൺ ജുമാ മസ്ജിദിനു മുന്നിൽ പാർക്ക് ചെയ്യണം.പിക്കപ്പ് വാൻ, ഓട്ടോ പിക്കപ്പ് എന്നിവ ദേശീയപാത 183 ന്റെ ഓരത്ത് കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കിന് എതിർവശത്തായി പാർക്കു ചെയ്യണം.
ട്രാഫിക്ക് സിഗ്‌നൽ ലൈറ്റുകൾ ഇനിയും തെളിയില്ല