കോട്ടയം: സംസ്ഥാനസെക്രട്ടറി എ.കെ നസീറിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി.തിരുനക്കരയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. തുടർന്നു ചേർന്ന യോഗം ബി.ജെ.പി ജില്ലാ സെക്രട്ടറി സി.എൻ. സുബാഷ് ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ടി.ആർ. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് നന്ദൻ നട്ടാശ്ശേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുസുമാലയം ബാലകൃഷ്ണൻ, ഡി.എൽ. ഗോപി, യുവമോർച്ച ജില്ലാ വൈ:പ്രസിഡന്റ് വി.പി. മുകേഷ്, നിയോജക മണ്ഡലം ഭാരവാഹികളായ രാജേഷ് ചെറിയമഠം, ഷാജി തൈച്ചിറ, പ്രവീൺ ദിവാകരൻ, ജോമോൻ കെ. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ബിനുമോൻ, നേതാക്കളായ സുരേഷ് ശാന്തി, ബിജു കുമാരനല്ലൂർ, കൊച്ചുമോൻ, ഹരി കിഴക്കേക്കുറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.